< Back
UAE
Dubai launches regions first RV route connecting stations, parks, road-trip experiences
UAE

ദുബൈയിൽ ആദ്യ റീക്രിയേഷണൽ വെഹിക്കിൾ (RV) റൂട്ട് വരുന്നു

Web Desk
|
23 Dec 2025 4:31 PM IST

പർവതം, ബീച്ച്, മരുഭൂമി എന്നിവ ബന്ധിപ്പിക്കുന്ന ടൂറിസം പദ്ധതിയാണിത്

ദുബൈ: പ്രകൃതി അധിഷ്ഠിത ടൂറിസത്തിന് പുതിയ മാതൃക സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി മേഖലയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് റീക്രിയേഷണൽ വെഹിക്കിൾ (RV) റൂട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ പദ്ധതി ദുബൈയിലെ പർവതങ്ങൾ, ബീച്ചുകൾ, മരുഭൂമി ലാൻഡ്‌സ്‌കേപ്പുകൾ എന്നിവ ഒരൊറ്റ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതാണ്. പ്രത്യേകം നിർമിച്ച ആർവി സ്റ്റേഷനുകൾ, സർവീസ് ചെയ്ത പാർക്കുകൾ, റോഡ് ട്രിപ്പ് അനുഭവങ്ങൾ എന്നിവയുടെ ഏകീകൃത നെറ്റ്‌വർക്കാണ് ലക്ഷ്യമിടുന്നത്.

സാഹസികത, പ്രകൃതി അനുഭവം, സാംസ്കാരിക അനുഭവങ്ങൾ എന്നിവയുടെ സമന്വയമാണ് ഈ റൂട്ടിലൂടെ സന്ദർശകർക്ക് ലഭിക്കുക. എല്ലാ പ്രായക്കാർക്കും അനുയോജ്യമായി വർഷം മുഴുവനും കുടുംബ സൗഹൃദമായി ആസ്വദിക്കാവുന്ന ഔട്ട്ഡോർ ഡെസ്റ്റിനേഷനുകളായിരിക്കും ഇവ. മികച്ച പരിചരണത്തോടെ വിവിധ വിനോദ സൗകര്യങ്ങൾ സംയോജിപ്പിച്ചാകും മേഖലയിലെ ആദ്യത്തെ ആർവി റൂട്ട് ഒരുങ്ങുക.

പദ്ധതിയിൽ നിക്ഷേപത്തിന് വൻ അവസരമാണ് ഒരുങ്ങുന്നത്. ആർവി ഉടമസ്ഥത, റെന്റൽ മോഡലുകൾ, വ്യവസായ വികസനം എന്നിവയെ പിന്തുണയ്ക്കുന്ന ഫ്ലെക്സിബിൾ പേയ്മെന്റ് സൊല്യൂഷനുകൾ ഒരുക്കുന്നതിന് ദുബൈ മുനിസിപ്പാലിറ്റി ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കും. ഡെവലപ്പർമാർക്കും ഓപ്പറേറ്റർമാർക്കും ഇൻസെന്റീവുകൾ, സബ്‌സിഡികൾ, കുറഞ്ഞ ഭൂമി വില എന്നിവയും നൽകും.

പ്രാദേശികവും അന്താരാഷ്ട്രവുമായ നിക്ഷേപകർ, ടൂർ ഓപ്പറേറ്റർമാർ, ആർവി പാർക്ക് ഓപ്പറേറ്റർമാർ, സ്വകാര്യ മേഖലാ പങ്കാളികൾ എന്നിവരെ ഈ പുതിയ ടൂറിസം നെറ്റ്‌വർക്ക് രൂപപ്പെടുത്തുന്നതിനായും വികസിപ്പിക്കുന്നതിനായും മുനിസിപ്പാലിറ്റി ക്ഷണിച്ചു.

Similar Posts