< Back
UAE

UAE
കൊല്ലം സ്വദേശിയെ ദുബൈയിൽ കാണാനില്ലെന്ന് പരാതി
|16 May 2022 2:40 PM IST
കൊല്ലം കൊറ്റംങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവണ്മെന്‍റ് ഹെയർ സെക്കൻഡറി സ്‌കൂളിന് മുൻവശം താമസിക്കുന്ന സുരേഷ് കുമാർ സൂരജിനെയാണ് (24) അഞ്ച് ദിവസമായി കാണാനില്ലാത്തത്.
ദുബൈ: കൊല്ലം സ്വദേശിയായ യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന് പരാതി. കൊല്ലം കൊറ്റംങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവണ്മെന്‍റ് ഹെയർ സെക്കൻഡറി സ്‌കൂളിന് മുൻവശം താമസിക്കുന്ന സുരേഷ് കുമാർ സൂരജിനെയാണ് (24) അഞ്ച് ദിവസമായി കാണാനില്ലാത്തത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ മുറഖബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ആറ് മാസം മുൻപ് സന്ദർശക വിസയിൽ എത്തിയ ഇദ്ദേഹം വ്യാഴാഴ്ചയാണ് താമസ സ്ഥലത്ത് നിന്ന് പോയത്. ക്രെഡിറ്റ് കാർഡ് സെയിൽസുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ജോലി. ഹോർലാൻസിലെ അൽ ഷാബ് വില്ലേജിലായിരുന്നു താമസം. ഇദ്ദേഹത്തെ കുറിച്ച് അറിയുന്നവർ പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു. ഫോൺ: +971522809525, +971 524195588.