< Back
UAE

UAE
ദുബൈ മിറാക്കിൾ ഗാർഡൻ ഈ മാസം പത്തിന് തുറക്കും
|6 Oct 2022 3:15 PM IST
ദുബൈ മിറാക്കിൾ ഗാർഡൻ സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുക്കുന്നു. ഈ മാസം പത്തിന് 10 തിങ്കളാഴ്ചയാണ് ഗാർഡൻ വീണ്ടും സന്ദർശകരെ സ്വീകരിച്ചു തുടങ്ങുക. ഗാർഡൻ ആരംഭിച്ചതിനു ശേഷമുള്ള 11ാം സീസണാണിത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് പത്താം സീസൺ അവസാനിച്ചത്. അതിമനോഹര കാഴ്ചകളും ആകർഷണങ്ങളുമൊരുക്കിയിട്ടുള്ള ഗാർഡനിലേക്ക് പ്രവേശിക്കാനാവശ്യമായ ടിക്കറ്റുകൾ ഉടൻ തന്നെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭിച്ചുതുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.