< Back
UAE
ദുബൈ ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് വാഫി അസോസിയേഷന്‍  അനുസ്മരണ യോഗവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു
UAE

ദുബൈ ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് വാഫി അസോസിയേഷന്‍ അനുസ്മരണ യോഗവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു

Web Desk
|
11 April 2022 5:34 PM IST

ദുബൈ ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് വാഫി അസോസിയേഷന്റെ നേതൃത്വത്തില്‍ കെ.കെ ഉസ്താദ്, ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. ബര്‍ദുബൈ കഫേ വിറ്റാമിന്‍ റെസ്റ്ററന്റ് ഹാളില്‍ നടന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു.





സി.ഐ.സി വൈസ് പ്രസിഡന്റ് കെ.എ റഹ്‌മാന്‍ ഫൈസി കാവനൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.പ്രസിഡന്റ് അലി വാഫി അധ്യക്ഷനായ പരിപാടിക്ക് സെക്രട്ടറി ആഷിഖ് വാഫി കേരള സ്വാഗതവും സിറാജ് വാഫി ആശംസാ പ്രഭാഷണവും നടത്തി. യു.എ.ഇയുടെ പല ഭാഗങ്ങളില്‍നിന്നുമായി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Tags :
Similar Posts