< Back
UAE

UAE
ഫലസ്തീൻ ജനതക്ക് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് ദുബൈ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി
|2 Nov 2023 11:56 PM IST
യുദ്ധക്കെടുതിമൂലം പ്രയാസപ്പെടുന്ന ഫലസ്തീൻ ജനതക്ക് ദുരിതാശ്വാസ സഹായമെത്തിക്കുന്നതിന് വേണ്ടി യുഎഇ റെഡ്ക്രസൻ്റുമായി സഹകരിച്ച് ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി നടത്തുന്ന വിഭവ സമാഹരണ യജ്ഞത്തിൽ പങ്കാളിയായി ദുബൈ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി കമ്മറ്റി. 170 കിറ്റുകളിലായി മൂന്ന് ടൺ ഭക്ഷ്യവസ്തുക്കളാണ് ജില്ലാ കെ.എം.സി.സിക്ക് കൈമാറിയത്.
മണ്ഡലത്തിലെ നൂറോളം വരുന്ന പ്രവർത്തകർ സമാഹരിച്ച ഭക്ഷണ സാധനങ്ങൾ പോർട്ട് സൈദിലെ 123കാർഗോ കോംപ്ലക്സിൽ നടന്ന ചടങ്ങിലാണ് കൈമാറിയത്.
ജില്ലാ ഭാരവാഹികളായ പി.വി നാസർ, സിദ്ധീഖ് കാലൊടി, ശിഹാബ് ഏറനാട്, നൗഫൽ വേങ്ങര, സക്കീർ പാലത്തിങ്ങൽ മണ്ഡലം ഭാരവാഹികളായ അബ്ദുസമദ് ആനമങ്ങാട്, ഗഫൂർ പുത്തൻകോട്, റിയാസ് ചെറുകര, ജൗഹർ കാട്ടുങ്ങൽ, അസ്കർകാര്യവട്ടം,നാസർ പുത്തൂർ, ശിഹാബ് അമ്മിനിക്കാട് എന്നിവർ പങ്കെടുത്തു.