< Back
UAE

UAE
സത്യസന്ധതയുടെ പേരില്‍ പ്രവാസികള്‍ക്ക് ദുബൈ പൊലീസിന്റെ ആദരം
|17 April 2022 12:08 PM IST
പ്രവാസികളുടെ സത്യസന്ധതയെ എന്നും പ്രോത്സാഹിപ്പിക്കുന്ന ദുബൈ പൊലീസ്, ഇത്തവണ സത്യസന്ധതയുടെ പേരില്‍ ആദരിച്ചത് എട്ട് പ്രവാസികളെ.
പ്രയാസമനുഭവിക്കുന്ന, തുച്ഛ വരുമാനം മാത്രമുള്ള പ്രവാസ ജീവിതസാഹചര്യങ്ങള്‍ക്കിടയിലും കളഞ്ഞുകിട്ടിയ പണവും, വിലപിടിപ്പുള്ള വസ്തുക്കളും തിരിച്ചേല്‍പിച്ച വിവിധ രാജ്യക്കാരായ എട്ട് പ്രവാസികളെയാണ് ദുബൈ പൊലീസ് കഴിഞ്ഞ ദിവസം ആദരിച്ചത്.

വ്യത്യസ്ത സംഭവങ്ങളിലായി 55,274 ദിര്‍ഹമാണ് ഇവര്‍ ഉടമസ്ഥരെ തിരിച്ചേല്‍പിച്ചതെന്ന് ബര്‍ദുബൈ പൊലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി ഡയരക്ടര്‍ കേണല്‍ റാശിദ് മുഹമ്മദ് സാലിഹ് അല്‍ഷെഹി പറഞ്ഞു.