< Back
UAE

UAE
ദുബൈയിലെ മികച്ച ഡ്രൈവിങ് പരിശീലകരെയും സ്‌കൂളുകളെയും ആദരിച്ച് ദുബൈ ആർടിഎ
|23 Oct 2024 12:20 PM IST
പരിശീലനത്തിൽ മികവു തെളിയിച്ച 64 ഇൻസ്ട്രക്ടർമാരെയും നാല് ഡ്രൈവിങ് സ്‌കൂളുകളെയുമാണ് ആർടിഎ ആദരിച്ചത്
ദുബൈയിലെ മികച്ച ഡ്രൈവിങ് പരിശീലകരെയും സ്‌കൂളുകളെയും ആദരിച്ച് ദുബൈ ആർടിഎ. പരിശീലനത്തിലും സുരക്ഷയിലും മികവു കാണിച്ചവർക്കാണ് ആദരം. ദുബൈയിലെ ആർടിഎ ആസ്ഥാനത്തായിരുന്നു ആദരിക്കൽ ചടങ്ങ്. പരിശീലനത്തിൽ മികവു തെളിയിച്ച 64 ഇൻസ്ട്രക്ടർമാരെയും നാല് ഡ്രൈവിങ് സ്‌കൂളുകളെയുമാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആദരിച്ചത്.
ബെൽഹസ ഡ്രൈവിങ് സെന്റർ, ദുബൈ ഡ്രൈവിങ് സെന്റർ, എമിറേറ്റ്‌സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ട് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് പുരസ്‌കാരം ലഭിച്ച ഡ്രൈവിങ് സ്‌കൂളുകൾ. ആർടിഎ ആസ്ഥാനത്തു വച്ചു നടന്ന ചടങ്ങിൽ ലൈസൻസിങ് ഏജൻസി സിഇഒ അഹ്‌മദ് മഹ്ബൂബ്, കോർപറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സിഇഒ യൂസഫ് അൽ അലി തുടങ്ങിയവർ പങ്കെടുത്തു.