< Back
UAE

UAE
പുതിയ ആകർഷണങ്ങളുമായി ദുബൈ സഫാരി പാർക്ക് ഈമാസം അഞ്ചിന് വീണ്ടും തുറക്കും
|4 Oct 2023 7:52 AM IST
ദുബൈ മുനിസിപ്പാലിറ്റിയുടേതാണ് അറിയിപ്പ്
ദുബൈ സഫാരി പാർക്ക് ഈമാസം അഞ്ചിന് വീണ്ടും സജീവമാകുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. കനത്ത വേനൽചൂടിൽ നിന്ന് മൃഗങ്ങളെ ഒഴിവാക്കി പരിപാലിക്കുന്നതിനാണ് സഫാരി വേനൽകാലത്ത് അടച്ചിടുന്നത്.
ഇത്തവണ ആകർഷകമായ കൂടുതൽ പരിപാടികളും ഷോകളും സഫാരിയിലുണ്ടാകുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.
വേനൽചൂട് കുറയുന്നതോടെ ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവമാകുന്നതിന്റെ ഭാഗമായാണ് സഫാരിയും പുതിയ സീസണായി തുറക്കുന്നത്. നിലവിൽ രാജ്യത്തെ കനത്ത ചൂടിന് ആശ്വാസമായിട്ടുണ്ട്.