< Back
UAE
എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലിയർപ്പിച്ച്   ദുബൈയിലെ സ്‌കൂളുകളും
UAE

എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലിയർപ്പിച്ച് ദുബൈയിലെ സ്‌കൂളുകളും

Web Desk
|
9 Sept 2022 5:17 PM IST

നിരവധി സ്‌കൂളുകളിൽ ഒരു മിനിറ്റ് മൗനം ആചരിക്കുകയും പതാകകൾ പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തു

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ലോകത്തോടൊപ്പം ദുബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കുചേർന്നു. ഇതിന്റെ ഭാഗമായി ദുബൈയിലെ നിരവധി സ്‌കൂളുകളിൽ ഒരു മിനിറ്റ് മൗനം ആചരിക്കുകയും പതാകകൾ പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തു. ഇന്നലെ രാത്രിയാണ് രാജ്ഞി തന്റെ 96ാം വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞത്.

നേരത്തെ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദും യു.എ.ഇയുടെ മറ്റു എമിറേറ്റുകളിലെ ഭരണാധികാരികളും രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഏഴു പതിറ്റാണ്ടുനീണ്ട ഔദ്യോഗിക ജീവിതം നയിച്ച രാജ്ഞി, ബ്രിട്ടന്റെ ഏറ്റവും ദൈർഘ്യമേറിയ ഭരണാധികാരിയായിരുന്നു.

Similar Posts