< Back
UAE
സ്വകാര്യ ആശുപത്രികൾ വഴിയും ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ ദുബൈ
UAE

സ്വകാര്യ ആശുപത്രികൾ വഴിയും ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ ദുബൈ

Web Desk
|
24 Oct 2022 11:56 PM IST

ആദ്യം മിർദിഫ്, മെഡ്കെയർ ആശുപത്രികളിൽ

ദുബൈയിലെ സ്വകാര്യ ആശുപത്രികൾ വഴി ഇനി മുതൽ ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും. ദുബൈ ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ, സർക്കാർ ആശുപത്രികളിൽ മാത്രമാണ് ഇതിന് സംവിധാനമുണ്ടായിരുന്നത്.

ആദ്യഘട്ടത്തിൽ മിർദിഫ് ഹോസ്പിറ്റൽ, മെഡ്കെയർ വനിതാ, ശിശു ആശുപത്രി എന്നീ സ്വകാര്യ ആശുപത്രികളാണ് ജനന, മരണ സർട്ടിഫിക്കറ്റ് നൽകുക. അടുത്തവർഷം കൂടുതൽ സ്വകാര്യ ആശുപത്രികളിലേക്ക് സൗകര്യം വ്യാപിപ്പിക്കും.

ജദ്ദാഫിലെ ഡി എച്ച് എ കേന്ദ്രത്തിലും ഈ സേവനം ലഭ്യമായിരിക്കും. എന്നാൽ, കരാമ, റാശിദിയ്യ മെഡിക്കൽ ഫിറ്റ്നെസ് സെന്ററുകളിൽ ഇനി മുതൽ ഈ സൗകര്യം ലഭ്യമായിരിക്കില്ല.

Similar Posts