< Back
UAE

UAE
വിദ്യാർഥികൾക്ക് ദുബൈയുടെ യാത്രാപാക്കേജ്; പ്രത്യേക നോൽകാർഡ് പുറത്തിറക്കും
|15 Oct 2024 11:03 PM IST
50% വരെ യാത്രാനിരക്കിൽ ഇളവ്
ദുബൈ: വിദ്യാർഥികൾക്കായി പ്രത്യേക യാത്രാപാക്കേജ് പ്രഖ്യാപിച്ച് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ദുബൈ ജിറ്റെക്‌സിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദ്യാർഥികൾക്കായി പുറത്തിറക്കുന്ന പ്രത്യേക നോൽ കാർഡ് ഉപയോഗിച്ചാൽ ബസിലും മെട്രോയിലും ട്രാമിലും 50 ശതമാനം വരെ നിരക്കിളവുണ്ടാകും. അന്താരാഷ്ട്ര സ്റ്റുഡന്റ് ഐഡിന്റിറ്റി കാർഡായും ഇത് ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. ഈ കാർഡ് ഉപയോഗിച്ച് പണമടക്കുമ്പോൾ വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ 70% വരെ വിലക്കുറവും വിദ്യാർഥികൾക്ക് ലഭിക്കും.