< Back
UAE

UAE
ദുബൈയിലെ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
|21 Dec 2023 9:25 AM IST
ദുബൈയിലെ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. 38 കാരിക്കാണ് മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ കരളിലൂടെ പുതുജീവൻ ലഭിച്ചത്. ഇയാളുടെ കുടുംബം കരൾ ദാനം ചെയ്യാൻ സമ്മതിച്ചതോടെയാണ് പദ്ധതി വിജയിച്ചത്.
ട്രാൻസ്പ്ലാൻറിനുശേഷം, 48 മണിക്കൂർ ഐസിയുവിലായിരുന്ന രോഗി പത്തു ദിവസത്തിന് ശേഷമാണ് ആശുപത്രി വിട്ടത്. എങ്കിലും പൂർണമായി സുഖം പ്രാപിച്ചതായി പറയാറായിട്ടില്ലെന്നും നിർദ്ദേശങ്ങളും ചികിത്സയും കൃത്യമായി തുടരണമെന്നും അധികർതർ വ്യക്തമാക്കി.
ചികിത്സ വിജയിക്കുന്നതിന് പ്രധാന കാരണക്കാരായ ദാതാവിന്റെ കുടുംബത്തോട് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നന്ദി അറിയിക്കുകയും ചെയ്തു.