< Back
UAE
Dubais winter camps
UAE

ദുബൈയിൽ ശൈത്യകാല ക്യാമ്പുകൾ സജീവമാകുന്നു; മുനിസിപ്പാലിറ്റിക്ക് അപേക്ഷ നൽകാം

Web Desk
|
14 Oct 2023 1:53 AM IST

ഈമാസം 17 മുതൽ അപേക്ഷ സ്വീകരിക്കും

ദുബൈയിൽ ചൂട് കുറഞ്ഞു തുടങ്ങിയതോടെ ശൈത്യകാല ക്യാമ്പുകൾ സജീവമാകുന്നു. മരൂഭൂമിയിൽ ശൈത്യകാല ക്യാമ്പ് ആരംഭിക്കാൻ ഈമാസം 17 മുതൽ അപേക്ഷ സ്വീകരിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.

ദുബൈയിൽ അല്‍ അവീര്‍ മരുഭൂമിയിലാണ് താത്കാലിക ക്യാമ്പുകൾ ഒരുക്കുക. അടുത്ത വര്‍ഷം ഏപ്രില്‍ വരെ കുടുംബ സൗഹൃദ ക്യാമ്പുകള്‍ തുറന്നിരിക്കും. സന്ദര്‍ശകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സേവനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും.

ക്യാമ്പ് ബുക്കിങ്ങിനായി wintercamp.dm.gov.ae എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ടെന്റ് അടിക്കുന്നതിന് മുമ്പ് മുനിസിപ്പാലിറ്റിയുടെ അനുമതി വാങ്ങണം. നഗരസഭയുടെ നിയമങ്ങള്‍ പാലിക്കണം. ക്യാമ്പുകൾ വാണിജ്യ ആവശ്യങ്ങള്‍ക്കോ പാട്ടത്തിന് നല്‍കാനോ പാടുള്ളതല്ല.

ഓരോ ക്യാമ്പിന് ചുറ്റും വേലി നിര്‍മിക്കണം. അനുമതിയുടെ കാലാവധിക്ക് ശേഷം ക്യാമ്പും അനുബന്ധ വസ്തുക്കളും നീക്കം ചെയ്യണം. ക്യാമ്പ് സൈറ്റില്‍ മണിക്കൂറില്‍ 20 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ സാന്‍ഡ് ബൈക്കുകള്‍ ഓടിക്കാനും സ്പീക്കറുകള്‍ ഉപയോഗിക്കാനും പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Similar Posts