< Back
UAE
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി DXB
UAE

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി DXB

Web Desk
|
11 Feb 2026 2:59 PM IST

2025 ൽ എത്തിയത് 9.5 കോടി യാത്രക്കാർ

ദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി മാറി ദുബൈ വിമാനത്താവളം (DXB). 2025 ൽ 9.5 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി കടന്നുപോയതെന്ന് ദുബൈ എയർപോർട്ട്സ് അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 3.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വർഷമായും 2025 മാറി. കൂടാതെ, ഒരു വിമാനത്താവളം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വാർഷിക അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണമെന്ന റെക്കോർഡും DXB സ്വന്തമാക്കി. 2025 ഡിസംബറിൽ 87 ലക്ഷം യാത്രക്കാരാണ് എത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 6.1 ശതമാനത്തിന്റെ വർധനവ്. കഴിഞ്ഞ വർഷം നാലാം പാദത്തിലെത്തിയത് 2.5 കോടി യാത്രക്കാരാണ്.

Similar Posts