< Back
UAE

UAE
ഷാർജയിൽ ഇന്ത്യൻ വൃദ്ധ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
|25 May 2022 6:41 PM IST
മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫർഹത്ത് ഫാത്തിമ (70) എന്നിവരാണ് മരിച്ചത്
ഷാർജ: ഡോക്ടർമാരായ വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷാർജ അൽനബ്ബ മേഖലയിലെ ഫ്‌ലാറ്റിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫർഹത്ത് ഫാത്തിമ (70) എന്നിവരാണ് മരിച്ചത്.
ഷാർജയിൽ ഡോക്ടറായ മകനെ സന്ദർശിക്കാൻ എത്തിയതാണ് ഇരുവരും. ജോലി കഴിഞ്ഞെത്തിയ മകനാണ് ഫ്‌ലാറ്റിൽ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.