< Back
UAE
30 നഗരങ്ങളില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി എമിറേറ്റ്‌സ് വിമാനക്കമ്പനി
UAE

30 നഗരങ്ങളില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി എമിറേറ്റ്‌സ് വിമാനക്കമ്പനി

Web Desk
|
17 May 2022 8:41 PM IST

എമിറേറ്റ്‌സ് വിമാനക്കമ്പനി 30 നഗരങ്ങളില്‍ ഇന്ന് മുതല്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിക്കുന്നു. കാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ള ജീവനക്കാരെ കണ്ടെത്താനാണ് വിവിധ രാജ്യങ്ങളിലെ 30 നഗരങ്ങളില്‍ ഇന്റര്‍വ്യൂ നടക്കുക.

അപേക്ഷാ നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കിയ ശേഷം ഉദ്യോര്‍ഥികളെ നേരില്‍ കണ്ട് നിയമനം നടത്തുകയാണ് ലക്ഷ്യമെന്ന് എമിറേറ്റ്‌സ് എച്ച്ആര്‍ അധികൃതര്‍ വ്യക്തമാക്കി.

ആസ്‌ട്രേലിയ മുതല്‍ ബഹ്‌റൈന്‍ വരെയുള്ള രാജ്യങ്ങളില്‍ അടുത്ത ആറ് ആഴ്ചകളിലായാണ് നിയമന നടപടികള്‍ നടക്കുക. കാബിന്‍ ക്രൂ ഒഴിവിലേക്ക് താല്‍പര്യമുള്ളവര്‍ക്ക് www.emiratesgroupcareers.com/cabin-crew/ എന്ന വിലാസത്തില്‍ അപേക്ഷിക്കാം.

Similar Posts