< Back
UAE
അമേരിക്കയിലേക്കുള്ള മുഴുവന്‍ ഫ്‌ളൈറ്റുകളും എമിറേറ്റ്‌സ് പുനരാരംഭിക്കുന്നു
UAE

അമേരിക്കയിലേക്കുള്ള മുഴുവന്‍ ഫ്‌ളൈറ്റുകളും എമിറേറ്റ്‌സ് പുനരാരംഭിക്കുന്നു

Web Desk
|
20 Jan 2022 6:53 PM IST

5ജി നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട ആശങ്കകള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ച്ചിരുന്നത്

ദുബൈ: അമേരിക്കയിലെ എയര്‍പോര്‍ട്ടുകളില്‍ 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച എമിറേറ്റ്‌സിന്റെ എല്ലാ ഫ്‌ളൈറ്റുകളും പുനരാരംഭിക്കുന്നു. 5ജി നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട ആശങ്കകള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ച്ചിരുന്നത്. അമേരിക്കയിലെ 9 വിമാനത്താവളങ്ങളിലേക്കുള്ള തങ്ങളുടെ ഫ്‌ലൈറ്റുകള്‍ പുനരാരംഭിക്കുന്നതായാണ് ഇപ്പോള്‍ എമിറേറ്റ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക് ജെഎഫ്‌കെ, വാഷിങ്ടണ്‍ ഡിസി എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് സര്‍വീസുകള്‍ നിലവില്‍ തടസ്സങ്ങളില്ലാതെ തുടരുന്നുണ്ട്. 20, 21 തീയതികളില്‍ A380 വിമാനങ്ങളും 22ന് ബോയിങ് 777 വിമാനങ്ങളും സാധാരണ നിലയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കും.

Similar Posts