< Back
UAE
Energy - Water supply will not be interrupted; Abu Dhabi is ready to deal with emergencies
UAE

ഊർ‌ജ - ജല വിതരണം മുടങ്ങില്ല; അടിയന്തരസാഹചര്യങ്ങൾ നേരിടാൻ അബൂദബി സജ്ജം

Web Desk
|
22 March 2026 8:00 PM IST

പ്രധാന വിതരണത്തിന് തടസ്സം നേരിട്ടാൽ ഉപയോഗിക്കാൻ ബദൽ ഊർജ സ്രോതസ്സുകളും ബാക്കപ്പ് വിതരണ ലൈനുകളും സജ്ജമാക്കിയിട്ടുണ്ട്

അബൂദബി: മേഖലയിലെ മാറുന്ന സാഹചര്യങ്ങൾക്കിടയിലും തടസ്സമില്ലാത്ത വൈദ്യുതി, ജല വിതരണം ഉറപ്പാക്കാൻ അബൂദബി സജ്ജമാണെന്ന് ഊർജ വകുപ്പ് അറിയിച്ചു. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും പ്രതിസന്ധികളെ നേരിടാനുള്ള മുൻകരുതൽ പദ്ധതികളും വഴി രാജ്യത്തിന്റെ ഊർജ ശൃംഖല പൂർണ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. അബൂദബി ഊർജ വകുപ്പ് ചെയർമാൻ ഡോ. അബ്ദുല്ല ഹുമൈദ് അൽ ജർവാനാണ് ഇക്കാര്യം അറിയിച്ചത്.

വൈദ്യുതി ഉൽപാദന പ്ലാന്റുകൾ, വിതരണ ശൃംഖലകൾ, ആധുനിക ജല ശുദ്ധീകരണ പ്ലാന്റുകൾ എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ, പ്രാദേശിക വെല്ലുവിളികൾ അല്ലെങ്കിൽ സാങ്കേതിക തകരാറുകൾ എന്നിവയുണ്ടായാൽ നേരിടാൻ വിവിധ തലങ്ങളിലുള്ള സുരക്ഷാ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. പ്രധാന വിതരണത്തിന് തടസ്സം നേരിട്ടാൽ ഉപയോഗിക്കാൻ ബദൽ ഊർജ സ്രോതസ്സുകളും ബാക്കപ്പ് വിതരണ ലൈനുകളും സജ്ജമാക്കിയിട്ടുണ്ട്.

Similar Posts