< Back
UAE
Etihad Rail has a new logo
UAE

ഇത്തിഹാദ് റെയിലിന് പുതിയ ലോഗോ

Web Desk
|
4 Oct 2024 4:56 PM IST

'നമുക്ക് ഒന്നിച്ച് നീങ്ങാം' എന്ന് ടാഗ് ലൈൻ

അബൂദബി: യു.എ.ഇയുടെ ദേശീയ റെയിലായ ഇത്തിഹാദ് റെയിൽവേക്ക് ഇനി പുതിയ ലോഗോ. 'നമുക്ക് ഒന്നിച്ച് നീങ്ങാം' എന്നതായിരിക്കും ഇത്തിഹാദ് റെയിലിന്റെ പുതിയ ടാഗ് ലൈൻ.

ദേശീയ ചിഹ്നമായ ഫാൽക്കണിന്റെ കണ്ണുകൾ, റെയിൽപാളം, റെയിലിന്റെ നിഴൽ എന്നിവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പുതിയ ലോഗോയെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ പറഞ്ഞു. പ്രാപ്പിടിയൻ പക്ഷികളുടെ വേഗത, കൃത്യത എന്നിവ റെയിൽവേ ശൃംഖലക്ക് ചേർന്നതാണെന്നും ഇവർ വിലയിരുത്തുന്നതു.

നിലവിൽ ചരക്ക് സേവനം ആരംഭിച്ച ഇത്തിഹാദ് റെയിൽ യാത്രാസേവനം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. വിവിധയിടങ്ങളിൽ സ്റ്റേഷനുകളുടെ നിർമാണം പുരോഗമിക്കുകയാണ്.



Related Tags :
Similar Posts