< Back
UAE
യു.എ.ഇയിലെ സർക്കാർ സ്‌കൂളുകളിൽ പരീക്ഷ ഒഴിവാക്കുന്നു
UAE

യു.എ.ഇയിലെ സർക്കാർ സ്‌കൂളുകളിൽ പരീക്ഷ ഒഴിവാക്കുന്നു

Web Desk
|
21 Aug 2024 11:37 PM IST

അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിൽ കുട്ടികളുടെ നൈപ്യൂണ്യത്തിന്റെ അടിസ്ഥാനത്തിലാണ് മൂല്യനിർണയം നടത്തുക

അബൂദബി: യു.എ.ഇയിലെ സർക്കാർ സ്‌കൂളുകളിൽ പരീക്ഷ ഒഴിവാക്കുന്നു. അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിൽ കുട്ടികളുടെ നൈപ്യൂണ്യത്തിന്റെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു. പുതിയ അധ്യയനവർഷം തുടങ്ങാനിരിക്കെ വിദ്യാഭ്യാസമന്ത്രി സാറ ബിൻത് യൂസഫ് അൽ അമീരിയാണ് പരമ്പരാഗത പരീക്ഷാ സമ്പ്രദായം മാറ്റുന്നകാര്യം അറിയിച്ചത്.

പുതിയ അധ്യയനവർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലാണ് ഈ സംവിധാനം ആദ്യം നടപ്പാക്കുക. വിദ്യാർഥികളുടെ കഴിവുകളെ കുറിച്ച് ശരിയായി മനസിലാക്കാൻ ഈ സമ്പ്രദായം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഗ്രേഡ് അഞ്ച് മുതൽ എട്ട് വരെയുള്ള വിദ്യാർഥികൾക്ക് രണ്ടാമത്തെ ടേം പരീക്ഷ പ്രോജക്റ്റായി മാറും. പ്രോജക്റ്റ് വിദ്യാർഥികളുടെ അറിവിനെ മാത്രമല്ല കഴിവുകൾ അളക്കുന്നതായിരിക്കും.

25 സ്‌കൂളുകൾ ഈവർഷം പുതുതായി വിദ്യാർഥികളെ പ്രവേശിപ്പിക്കും. ഇതിൽ പുതുതായി നിർമിച്ച 12 സ്‌കൂളുകളും അറ്റകുറ്റപ്പണിക്ക് ശേഷം തുറക്കുന്ന 13 എണ്ണവും ഉൾപ്പെടും. അധ്യയന വർഷത്തിന് മുന്നോടിയായി അയ്യായിരത്തിലധികം പുതിയ ബസുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.


Related Tags :
Similar Posts