< Back
UAE
Expatriate businessman T.A. Hashim passes away
UAE

പ്രവാസി വ്യവസായി ടി.എ ഹാഷിം അന്തരിച്ചു

Web Desk
|
9 April 2025 4:39 PM IST

വെൽഫിറ്റ് ഓട്ടോ ആക്‌സസറീസിന്റെ എം.ഡിയും, ഗുഡ്‌ലൈൻ ഇലക്ട്രോണിക്‌സ് മാനേജിങ് പാർട്ണറുമാണ്

ദുബൈ: പ്രവാസി വ്യവസായിയും കാസർകോട് തളങ്കര സ്വദേശിയുമായ ടി.എ ഹാഷിം വെൽഫിറ്റ് (50) നാട്ടിൽ അന്തരിച്ചു. എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം. വെൽഫിറ്റ് ഓട്ടോ ആക്‌സസറീസിന്റെ എം.ഡിയും, ഗുഡ്‌ലൈൻ ഇലക്ട്രോണിക്‌സ് മാനേജിങ് പാർട്ണറുമാണ്. ദുബൈ കെഎംസിസി ജനറൽ സെക്രട്ടറി യഹിയ തലങ്കരയുടെ ഭാര്യ സഹോദരനാണ്. ജീവകാരുണ്യ പ്രവത്തനരംഗത്തു സജീവ സാന്നിധ്യമായിരുന്നു. തളങ്കര നുസ്രത് നഗറിലെ പരേതരായ അബൂബക്കർ അസ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: സെയ്ദ. സമക്കൾ: ഷാഹം (ബിസിനസ്സ്), സബീഹ (വിദ്യാർത്ഥിനി). സഹോദരങ്ങൾ: അൻവർ, ഹംസ, സുഹറാബി

ഹാഷിമിന്റെ നിര്യാണത്തിൽ ദുബൈ കെഎംസി സി സംസ്ഥാന കമ്മിറ്റി, കാസർകോട് ജില്ലാ കമ്മിറ്റി, കാസർകോട് മണ്ഡലം കമ്മിറ്റി എന്നിവ അനുശോചിച്ചു.

Related Tags :
Similar Posts