< Back
UAE

UAE
ഖൊർഫുക്കാനിലെ പ്രവാസി ഹനീഫ ബഷീർ അന്തരിച്ചു
|9 May 2023 8:34 AM IST
ദുരിത ജീവിതം വാർത്തയായിരുന്നു
യു.എ.ഇയിലെ ഖൊർഫുക്കാനിൽ വർഷങ്ങളായി ദുരിത ജീവിതം നയിച്ചിരുന്ന കൊല്ലം മയ്യനാട് സ്വദേശി മുഹമ്മദ് ഹനീഫ ബഷീർ അന്തരിച്ചു. 62 വയസായിരുന്നു.
പതിനെട്ടാം വയസിൽ ഗൾഫിലെത്തിയ ഇദ്ദേഹം ഈന്തപ്പന തോട്ടത്തിലെ തൊഴിലാളിയായിരുന്നു.
ഏറെ നാളത്തെ പ്രവാസത്തിന് ശേഷം നാട്ടിൽ നിർമിച്ച വീട് ചിലർ സ്വന്തമാക്കിയതിനാൽ വീണ്ടും ഗൾഫിലെത്തിയ ബഷീറിന്റെ ജീവിതം നേരത്തേ വാർത്തയായിരുന്നു. മൃതദേഹം ഫുജൈറയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട്.