< Back
UAE

UAE
അബൂദബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
|4 March 2023 12:33 PM IST
മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് മരിച്ചത്
അബൂദബി: അബൂദബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബൂദബി മുസഫയിൽ സ്വന്തമായി സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബിസിനസ് സംബന്ധിച്ച ചർച്ചയ്ക്കിടെ, യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങിലേക്ക് 2 മാസം മുൻപ് കൊണ്ടുവന്ന ബന്ധു മുഹമ്മദ് ഗസാനി പ്രകോപിതനായി കുത്തുകയായിരുന്നു എന്നാണ് വിവരം ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായ തർക്കവും പ്രകോപനത്തിന് കാരണമായി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായ തർക്കവും പ്രകോപനത്തിന് കാരണമായി. അബ്ദുൽഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ്. റംലയാണ് ഭാര്യ, 2 മക്കളുണ്ട്.