< Back
UAE

UAE
വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി യു.എ.ഇയിലെ പ്രവാസികൾ
|13 April 2024 10:39 PM IST
വാരാന്ത്യഅവധിയിലാണ് വിഷു എത്തുന്നത്
ദുബൈ: വിഷുവിനെ വരവേൽക്കാൻ യു.എ.ഇയിലെ പ്രവാസികൾ ഒരുങ്ങി. കണിക്കൊന്ന മുതൽ വിഷുസദ്യവരെ ഒരുക്കി ഗൾഫിലെ ഹൈപ്പർമാർക്കറ്റുകളും വിഷു ആഘോഷം സജീവമാക്കുകയാണ്. ഇത്തവണ വിഷു ഞായാറാഴ്ചയായതിനാൽ പ്രത്യേക അവധി കിട്ടാത്തതിന്റെ നിരാശയുണ്ട് നാട്ടിൽ പലർക്കും. എന്നാൽ, വാരാന്ത്യഅവധി ദിവസം ഓഫീസിൽ പോകാതെ വിഷു ആഘോഷം കെങ്കേമമാക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് യു.എ.ഇ പ്രവാസികൾ.
വിഷു പ്രമാണിച്ച് യു.എ.ഇയിലെ വിപണികളിൽ മലയാളികളുടെ വലിയ തിരക്കനുഭവപ്പെട്ടിരുന്നു. പഴം, പച്ചക്കറി, കണികാണാനുള്ള സാധനങ്ങൾ എന്നിവ വാങ്ങാനുള്ള തിരക്കായിരുന്നു കൂടുതലും. വിഷു പ്രമാണിച്ച് വിപണികളിൽ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷുപ്പായസങ്ങളും വിഷുകേക്കുകളും വിപണികളിലെത്തി. രാവിലെ വിഷുക്കണി കണ്ടുണർന്ന്, വിഷുസദ്യയുണ്ട് ആഘോഷം കൂടുതൽ കളറാക്കാൻ വിവിധ കലാപരിപാടികളും ഒരുങ്ങുന്നുണ്ട്.