< Back
UAE
ദുബൈ എക്സ്പോയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി
UAE

ദുബൈ എക്സ്പോയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

Web Desk
|
20 Dec 2021 5:50 PM IST

ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിൽ വ്യാപിക്കുന്നതും കോവിഡ് കേസുകൾ കൂടുന്നതുമായ സാഹചര്യം മുൻനിർത്തിയാണ് നടപടി

സന്ദർശകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ദുബൈ എക്സ്പോയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിൽ വ്യാപിക്കുന്നതും കോവിഡ് കേസുകൾ കൂടുന്നതുമായ സാഹചര്യം മുൻനിർത്തിയാണ് നടപടി.

ലോകമേളക്കെത്തുന്നവരെ പരിശോധിക്കാനുള്ള പി.സി.ആർ ടെസ്റ്റിങ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചു. എല്ലാ ദിവസവും സംഘടിപ്പിക്കുന്ന പരേഡ് ഒഴിവാക്കുകയും ചെയ്തു.. എക്സ്പോയിൽ പ്രവർത്തിക്കുന്ന മുഴുവൻ പവലിയനുകളിലെയും ജീവനക്കാരെ സൗജന്യമായി പരിശോധിക്കാനും സംവിധാനം ഏർപ്പെടുത്തും.

Similar Posts