< Back
UAE

UAE
റമദാനെ വരവേൽക്കാനൊരുങ്ങി എക്‌സ്‌പോ സിറ്റി; 'ഹയ് റമദാൻ' പരിപാടിക്ക് തുടക്കമായി
|8 March 2023 1:17 PM IST
50 ദിവസത്തോളം പരിപാടികൾ തുടരും
ലോകമെമ്പാടും റമദാനെ വരവേൽക്കാനൊരുങ്ങുകയാണ്. റമദാനോടനുബന്ധിച്ച ദുബൈയിൽ 50 ദിവസം നീളുന്ന 'ഹയ് റമദാൻ' പരിപാടികൾ സജീവമായി. ദുബൈ എക്‌സ്‌പോ സിറ്റിയിലാണ് റമദാൻ രാവുകളെ വർണാഭമാക്കുന്ന പരിപാടികൾക്ക് വേദിയൊരുക്കിയിരിക്കുന്നത്.
എക്സ്പോ സിറ്റിയുടെ പ്രധാന വേദിയായ അൽ വാസൽ പ്ലാസയിലെ ഷോകളും കായിക ഇവന്റുകളുമുൾപ്പെടെ ഹായ് റമദാനിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
എന്നാൽ ചില ഗെയിമുകൾക്കും മറ്റും ചാർജ് ഈടാക്കും. സന്ദർശകർക്ക് നൈറ്റ് മാർക്കറ്റിൽ സുഗന്ധദ്രവ്യങ്ങളും സമ്മാനങ്ങളും വസ്ത്രങ്ങളുമെല്ലാം വാങ്ങാൻ അവസരമൊരുക്കിയിട്ടുണ്ട്.