< Back
UAE

UAE
ഫൈസല്‍സ് കൂട്ടായ്മ ഇഫ്താര്‍ വിരുന്നൊരുക്കി
|29 April 2022 11:46 AM IST
യു.എ.ഇയിലെ ഫൈസല്‍ എന്ന് പേരുള്ള മലയാളികള്‍ ദുബൈയില്‍ ഇഫ്താറിനായി ഒത്തുകൂടി. ദുബൈ അല്‍തവാര്‍ പാര്‍ക്കിലാണ് ഫൈസല്‍സ് കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളുടേയും അപൂര്‍വ സംഗമം നടന്നത്. വിവിധ എമിറേറ്റുകളില്‍ നിന്നായി ഇരൂനൂറോളം പേര്‍ നോമ്പുതുറക്കായി എത്തി. പരിപാടിയില്‍ പങ്കെടുത്തവരും നേതൃത്വം നല്‍കിയവരുമെല്ലാം 'ഫൈസല്‍'മാരായിരുന്നു.