< Back
UAE
Court Action against advocate
UAE

കോടതിയുടെ പേരിൽ വ്യാജപോസ്റ്റ്; അഭിഭാഷകക്ക് എതിരെ നടപടി

Web Desk
|
1 Aug 2023 2:57 AM IST

അബൂദബി പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്തു

കോടതിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റിട്ട അഭിഭാഷകക്ക് എതിരെ അബൂദബിയിൽ നിയമനടപടി.

മകനെ അപമാനിച്ചതിന് പിതാവിനെതിരെ കോടതി നടപടി സ്വീകരിച്ചു എന്ന് അവകാശപ്പെട്ട് അഭിഭാഷക സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ചോദ്യം ചെയ്യലിൽ അഭിഭാഷക കുറ്റം സമ്മതിച്ചതായി അബൂദബി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. അടിസ്ഥാന രഹിതമായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചതിന് ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Similar Posts