< Back
UAE

UAE
ബലിപെരുന്നാൾ ആഘോഷം; യു.എ.ഇയിൽ 988 തടവുകാർക്ക് മോചനം
|22 Jun 2023 8:51 AM IST
ബലി പെരുന്നാളിന് മുന്നോടിയായി യു.എ.ഇ ജയിലുകളിൽ നിന്ന് 988 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഉത്തരവിട്ടു.
തെറ്റ് തിരുത്തി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനും, കുടുംബ ബന്ധം ദൃഢമാക്കാനും തടവുകാര്‍ക്ക് അവസരം നല്‍കാനാണ് മോചനമെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടി.
എല്ലാ സന്തോഷ നിമിഷങ്ങളിലും ഇത്തരത്തിൽ തടവുകാരെ മോചിപ്പിക്കുന്നത് അറബ് രാജ്യങ്ങളുടെ പതിവ് രീതിയാണ്. കഴിഞ്ഞ പെരുന്നാളിനും യുഎഇക്കു പുറമെ സൌദിയടക്കമുള്ള പ്രമുഖ അറബ് രാജ്യങ്ങളും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ ചെയ് മാതൃക കാണിച്ചിരുന്നു.