< Back
UAE
ഫുട്‌ബോള്‍ മത്സരത്തിനിടെ അടിപിടി; 3 താരങ്ങള്‍ക്ക് പിഴയും സസ്‌പെന്‍ഷനും
UAE

ഫുട്‌ബോള്‍ മത്സരത്തിനിടെ അടിപിടി; 3 താരങ്ങള്‍ക്ക് പിഴയും സസ്‌പെന്‍ഷനും

Web Desk
|
17 March 2022 11:03 AM IST

വിലക്കിനു പുറമെ, താരങ്ങള്‍ 25,000 ദിര്‍ഹം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴ നല്‍കേണ്ടിയും വരും

അബൂദബിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ നടന്ന അടിപിടിയില്‍ മൂന്ന് താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇവരെ സസ്‌പെന്‍ഡ് ചെയ്യാനും വന്‍തുക പിഴ ചുമത്താനും യു.എ.ഇ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു.

അല്‍വഹ്ദ, അല്‍ഐന്‍ ടീമുകളുടെ ഇനിയുള്ള മത്സരങ്ങള്‍ അടച്ചിട്ട വേദിയില്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം അഡ്‌നോക്ക് പ്രോ ലീഗിലെ മത്സരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. അല്‍വഹ്ദ ടീമിലെ രണ്ട് താരങ്ങളെയും അല്‍ഐനിലെ ഒരാളെയും സസ്‌പെന്‍ഡ് ചെയ്യും. ഇവര്‍ 25,000 ദിര്‍ഹം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴ നല്‍കേണ്ടി വരും.

Similar Posts