< Back
UAE
അബൂദബിയിലെ റുവൈസ് വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണം: ആർക്കും പരിക്കില്ല
UAE

അബൂദബിയിലെ റുവൈസ് വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണം: ആർക്കും പരിക്കില്ല

Web Desk
|
10 March 2026 6:04 PM IST

ഇന്നലെ മാത്രം 15 ബാലസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും യുഎഇ തകർത്തു

അബൂദബി: അബൂദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്‌സിലെ ഒരു കെട്ടിടത്തിന് ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന് പിന്നാലെ അധികൃതർ ഉടനടി സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ പതിനൊന്നാം ദിവസമാണ് യുഎഇയിൽ പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തത്. ഇന്ന് ഉച്ചകഴിഞ്ഞ് മിസൈൽ ഭീഷണികൾക്ക് നേരെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി പ്രതികരിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചിരുന്നു. കൂടാതെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താമസക്കാർ സുരക്ഷിതമായ ഇടങ്ങളിൽ തുടരണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ടായിരുന്നു.

ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിന് ശേഷം ഇതുവരെ ആയിരക്കണക്കിന് ഡ്രോണുകളും നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകളുമാണ് യുഎഇ വിജയകരമായി പ്രതിരോധിച്ചത്. ഇന്നലെ മാത്രം 15 ബാലസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും വ്യോമസേന തകർത്തു. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം കർശനമായി നിർദേശിച്ചു

Related Tags :
Similar Posts