< Back
UAE
Fire in Ajman
UAE

അജ്മാനിൽ തീപിടിത്തം; ഫർണീച്ചർ വെയർഹൗസ് കത്തിനശിച്ചു

Web Desk
|
19 Aug 2023 1:55 AM IST

അൽ ജർഫ് മേഖലയിലാണ് തീപിടിത്തം

അജ്മാനിൽ ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തിൽ ഫർണീച്ചർ ഉൽപന്നങ്ങൾ സൂക്ഷിച്ച വെയർഹൗസ് കത്തി നശിച്ചു. അൽജർഫ് മേഖലയിലാണ് തീപിടിത്തമുണ്ടായത്.

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അജ്മാൻ പൊലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Similar Posts