< Back
UAE

UAE
ഉമ്മുൽഖുവൈനിൽ തീപിടിത്തം; പെർഫ്യൂം ഫാക്ടറി ചാമ്പലായി
|12 July 2023 12:08 AM IST
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല
യുഎഇയിലെ ഉമ്മുൽഖുവൈനിലുണ്ടായ തീപിടിത്തത്തിൽ പെർഫ്യൂം ഫാക്ടറി കത്തിനശിച്ചു. നാല് എമിറേറ്റുകളിൽ നിന്ന് അഗ്നിശമനസേന രംഗത്തിറങ്ങിയാണ് തീയണച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് ഉമ്മുൽതൂബ് വ്യവസായ മേഖലയിലെ ഫാക്ടറിക്ക് തീ പിടിച്ചത്. ഉമ്മുൽഖുവൈന് പുറമേ, റാസൽഖൈമ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള സിവിൽഡിഫൻസ് അംഗങ്ങൾ സംയുക്തമായി രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ടായിരുന്നു.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉമ്മുൽഖുവൈൻ കിരീടാവാശി ശൈഖ് റാശിദ് ബിൻ സൗദ് അൽ മുഅല്ല തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ചു.