< Back
UAE

UAE
പടക്കമാണ് സൂക്ഷിക്കണം; ദുബൈയിൽ ലൈസൻസില്ലാതെ പടക്കങ്ങൾ വിൽക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധം
|19 Oct 2025 7:53 PM IST
വിൽക്കുന്നവർക്കും പങ്കാളികളാകുന്നവർക്കും ഒരു വർഷം വരെ തടവ്, ഒരു ലക്ഷം ദിർഹം പിഴ
ദുബൈ: ദുബൈയിൽ പടക്കങ്ങൾ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണവുമായി ദുബൈ പൊലീസ്. ലൈസൻസില്ലാതെ പടക്കങ്ങൾ വിൽക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കും പങ്കാളികളാകുന്നവർക്കും ഒരു വർഷം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കും.
എന്നാൽ പൊലീസിന്റെയും മുനിസിപ്പാലിറ്റിയുടെയുെം മുൻകൂർ അനുമതിയോടെ ഔദ്യോഗിക പരിപാടികളിൽ പടക്കങ്ങൾ ഉപയോഗിക്കാം. 2000ദിർഹം രജിസ്ട്രേഷൻ ഫീസ് അടച്ച് ഓൺലൈൻ വഴിയാണ് ലൈസൻസ് എടുക്കേണ്ടത്. ഈ വർഷം ആദ്യം ചെറിയ പെരുന്നാളിന് മുന്നോടിയായി ദുബൈ പൊലീസ് ഉത്തരവ് പറപ്പെടുവിച്ചിരുന്നു. അനുമതി ലഭിച്ചവർ സുരക്ഷാ നടപടികൾ പാലിക്കണമെന്നും ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ഉത്തരവ് എല്ലാ ആഘോഷങ്ങൾക്കും ബാധകമാണെന്നും മുന്നറിയിപ്പിലുണ്ട്.