< Back
UAE
ആരോഗ്യരംഗത്തെ പ്രമുഖർ: ഫോർബ്‌സ് പട്ടികയിൽ ആറ് മലയാളികൾ
UAE

ആരോഗ്യരംഗത്തെ പ്രമുഖർ: ഫോർബ്‌സ് പട്ടികയിൽ ആറ് മലയാളികൾ

Web Desk
|
24 Oct 2025 6:04 PM IST

ഈ വർഷത്തെ 50 പ്രമുഖരുടെ ലിസ്റ്റിലാണ് ആറ് മലയാളികൾ ഇടം നേടിയത്‌

ദുബൈ: ഫോബ്‌സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച ആരോഗ്യരംഗത്തെ 50 പ്രമുഖരുടെ ഈ വർഷത്തെ ലിസ്റ്റിൽ ഇടം നേടി ആറ് മലയാളികൾ. യുഎഇയിൽ നിന്ന് ഡോ. സണ്ണി കുരിയൻ (ഡോ. സണ്ണി ഹെൽത്ത്‌കെയർ ഗ്രൂപ്പ്), ഡോ. ആസാദ് മൂപ്പൻ, അലീഷ മൂപ്പൻ (ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ), ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിംഗ്‌സ്) എന്നിവരും സൗദി അറേബ്യയിൽ നിന്ന് ഡോ. മുഹമ്മദ് ആലുങ്കലും (അബീർ മെഡിക്കൽ ഗ്രൂപ്പ്), ഖത്തറിൽ നിന്ന് മുഹമ്മദ് മിയാൻദാദ് വി.പി (33 ഹോൾഡിങ്സ്, നസീം ഹെൽത്ത് കെയർ)യുമാണ് ലിസ്റ്റിൽ ഇടം പിടിച്ചത്. ഫൗണ്ടേഴ്‌സ് ആൻഡ് ഷെയർഹോൾഡേഴ്‌സ് വിഭാഗത്തിലാണ് ഇവർ സ്ഥാനം നേടിയത്.

Similar Posts