< Back
UAE
യു.എ.ഇയിൽ കനത്ത പൊടിക്കാറ്റിൽ   വിമാന സർവീസുകൾ അവതാളത്തിൽ
UAE

യു.എ.ഇയിൽ കനത്ത പൊടിക്കാറ്റിൽ വിമാന സർവീസുകൾ അവതാളത്തിൽ

Web Desk
|
15 Aug 2022 12:58 PM IST

ചില വിമാനങ്ങൾ റദ്ദാക്കി, മറ്റു ചില വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്

യു.എ.ഇയിൽ തുടരുന്ന ശക്തമായ പൊടിക്കാറ്റ് വിമാന സർവീസുകളെ ബാധിച്ചു. അന്തരീക്ഷം മൂടിക്കെട്ടിയതോടെ ദുബൈയിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. മറ്റു ചില വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്.

യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഫ്‌ളൈ ദുബൈ വിമാനകമ്പനി ഫേസ്ബുക്കിലൂടെ അറിയിച്ചു. യാത്ര മുടങ്ങിയവർക്ക് റീഫണ്ട്, റീബുക്കിങ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രകൾ വൈകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ പറഞ്ഞു.

Similar Posts