< Back
UAE

UAE
ലോകകപ്പ് ദിവസങ്ങളില്‍ ദുബൈയില്‍നിന്ന് ഖത്തറിലേക്ക് 60 സര്‍വീസുകളുമായി ഫ്‌ലൈ ദുബൈ
|27 May 2022 8:14 PM IST
യു.എ.ഇയുടെ ബഡ്ജറ്റ് എയര്‍ലൈനായ ഫ്‌ലൈ ദുബൈ ഫിഫ ഫുട്ബാള്‍ ലോകകപ്പ് ദിവസങ്ങളില്‍ ദുബൈയില്‍നിന്ന് ഖത്തറിലേക്ക് 60സര്‍വീസുകള്‍ നടത്തും. ഗള്‍ഫിലെ മറ്റു നിരവധി വിമാനക്കമ്പനികളും സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സര്‍വീസുകള്‍ സംബന്ധിച്ച് ഫ്‌ലൈ ദുബൈ ഖത്തറിന്റെ ദേശീയ എയര്‍ലൈനായ ഖത്തര്‍ എയര്‍വേസുമായി കരാറിലെത്തിയിട്ടുണ്ട്. കുവൈത്ത് എയര്‍വേസ്, ഒമാന്‍ എയര്‍, സൗദിയ എന്നീ ഗള്‍ഫ് വിമാനക്കമ്പനികളും ലോകകപ്പിന് ആരാധകരെ എത്തിക്കുന്നതിന് ധാരണയിലെത്തിയിട്ടുണ്ട്. കുവൈത്ത് എയര്‍വേസ് 20ഉം ഒമാന്‍എയര്‍ 48ഉം സൗദിയ 40ഉം സര്‍വീസുകളാണ് നടത്തുക.