< Back
UAE
Fog disrupts 35 flights in Dubai
UAE

മൂടൽമഞ്ഞ്: ദുബൈയിൽ 35 വിമാന സർവീസുകൾ തടസ്സപ്പെട്ടു

Web Desk
|
10 Feb 2026 5:48 PM IST

12 സർവീസുകൾ റദ്ദാക്കി, 23 ഇൻബൗണ്ട് സർവീസുകൾ വഴിതിരിച്ചുവിട്ടു

ദുബൈയിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ചില വിമാന സർവീസുകൾ കനത്ത മൂടൽമഞ്ഞ് മൂലം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മുതലാണ് സംഭവം. ദുബൈ ഇന്റർനാഷണൽ (DXB), ദുബൈ വേൾഡ് സെൻട്രൽ - ആൽ മക്തൂം ഇന്റർനാഷണൽ (DWC) എന്നീ വിമാനത്താവളങ്ങളിലെ വിവിധ വിമാന സർവീസുകളാണ് തടസ്സപ്പെട്ടത്. ആകെ 35 വിമാന സർവീസുകളെ മൂടൽമഞ്ഞ് ബാധിച്ചതായാണ് ദുബൈ എയർപോർട്ട്‌സ് വക്താവ് പറഞ്ഞു. 12 വിമാന സർവീസുകൾ റദ്ദാക്കുകയും 23 ഇൻബൗണ്ട് സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്തതായി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

ചൊവ്വാഴ്ചത്തെ കനത്ത മൂടൽമഞ്ഞ് ദൂരക്കാഴ്ച കുറച്ചു. വ്യോമ ഗതാഗതത്തിന് പുറമേ, എമിറേറ്റിലെ ചില ഹൈവേകളിലൂടെയുള്ള റോഡ് ഗതാഗതവും മന്ദഗതിയിലായിരുന്നു. അതേസമയം, തടസ്സങ്ങൾ കുറയ്ക്കാൻ എയർലൈനുകളുമായി ചേർന്നു പ്രവർത്തിക്കുകയാണെന്ന് ദുബൈ എയർപോർട്ട് അറിയിച്ചു. ഏറ്റവും പുതിയ വിവരങ്ങൾക്കായി യാത്രക്കാർ അവരുടെ എയർലൈനുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.

Related Tags :
Similar Posts