< Back
UAE

UAE
മൂടൽമഞ്ഞ്; യു.എ.ഇയിൽ മിക്കയിടങ്ങളിലും എല്ലോ അലർട്ട് പ്രഖ്യാപിച്ചു
|27 Nov 2022 11:24 AM IST
യു.എ.ഇയിൽ മിക്കയിടങ്ങളിലും ഇന്ന് മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ വിഭാഗം എല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്ത് ഭാഗികമായി മേഘാവൃതമായിരിക്കാനും സാധ്യതയുണ്ടെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകുന്നത്.
ചിലയിടങ്ങളിൽ താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബൂദബിയിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 19 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 13 ഡിഗ്രി സെൽഷ്യസ് വരെയും താപനില താഴ്‌ന്നേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.