< Back
UAE

UAE
ദുബൈ എംഎസ്എസ് മുൻ പ്രസിഡന്റ് നാട്ടിൽ നിര്യാതനായി
|13 Aug 2025 10:53 PM IST
25 വർഷത്തിലേറെ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിലെ എൻജിനീയറായിരുന്നു
ദുബൈ: ഏറെക്കാലം ദുബൈ എംഎസ്എസിന്റെ പ്രസിഡന്റ്, ജന.സെക്രട്ടറി പദവികൾ വഹിച്ച എറണാകുളം എടവനക്കാട് സ്വദേശി അബ്ദുൽ ഗഫൂർ(81) നാട്ടിൽ നിര്യാതനായി. 25 വർഷത്തിലേറെ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിലെ എൻജിനീയറായിരുന്നു. ഖബറടക്കം നാളെ രാവിലെ പത്തിന് എടവനക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: കൊടുങ്ങല്ലൂർ കോതപറമ്പ് പറമ്പത്ത്കണ്ടി ഫാത്തിമ. മക്കൾ: നിസാർ, നിഷി, നിഹില. മരുമക്കൾ: മുബീൻ ഐഷ, അനസ് (കണ്ണൂർ). ലത്തീഫ്, അബ്ദുൽ സമദ്, ഡോ.അബ്ദുൽ ഹലീം ഡോ. അബ്ദുൽ റഊഫ്, റഹീമ, പരേതയായ ആയിഷ എന്നിവർ സഹോദരങ്ങളാണ്.
നാട്ടിൽ ഇർശാദുൽ മുസ്‌ലിമീൻ സഭ വൈസ് പ്രസിഡന്റായിരുന്നു. നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിഫോർമേഷൻ ആൻഡ് അമിറ്റി -ISRA ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചുവരികയായിരുന്നു.