< Back
UAE
ഗൾഫ് ന്യൂസ് മുൻ ഫോട്ടോഗ്രാഫർ എം.കെ. അബ്ദുറഹ്മാൻ അബൂദബിയിൽ മരണപ്പെട്ടു
UAE

ഗൾഫ് ന്യൂസ് മുൻ ഫോട്ടോഗ്രാഫർ എം.കെ. അബ്ദുറഹ്മാൻ അബൂദബിയിൽ മരണപ്പെട്ടു

Web Desk
|
17 April 2025 12:26 PM IST

40 വർഷത്തോളം യുഎഇയിൽ ഫോട്ടോ ജേർണലിസ്റ്റ് ആയി പ്രവർത്തിച്ചിരുന്നു

അബൂദബി: ദീർഘകാലം ഗൾഫ് ന്യൂസിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന യു.എ.ഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ എം.കെ. അബ്ദുറഹ്മാൻ മണ്ടായപ്പുറത്ത് (70) ഹൃദയാഘാതം മൂലം അബൂദബിയിൽ മരണപ്പെട്ടു. തൃശൂർ എറിയാട് മണ്ടായിപ്പുറത്ത് പരേതനായ കുത്തിക്കാദർ ഹാജിയുടെ മകനാണ്. നാൽപ്പത് വർഷത്തോളം യു.എ.ഇയിൽ ഫോട്ടോ ജേർണലിസ്റ്റ് ആയി പ്രവർത്തിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. രണ്ടു മാസമായി അബൂദബിയിൽ സന്ദർശന വിസയിൽ ഉണ്ടായിരുന്ന അദ്ദേഹം അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.

1982 ഓഗസ്റ്റ് എട്ടിനാണ് ഗൾഫ് ന്യൂസിന്റെ അബൂദബി ഓഫിസിൽ ഫോട്ടോഗ്രാഫറായി ഔദ്യോഗിക സേവനം ആരംഭിക്കുന്നത്. 38 വർഷം ഇവിടെ ജോലി ചെയ്തു. ആലുവ താമരശേരി കുടുംബാംഗമായ നസീമയാണ് ഭാര്യ. അബൂദബിയിലെ ഊർജ-വൈദ്യുതി കമ്പനിയായ തഖ ഗ്രൂപ്പ് സ്ട്രാറ്റജി ആൻഡ് എനർജി ട്രാൻസിഷൻ ഡിവിഷൻ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഫാസിൽ അബ്ദുൽ റഹ്‌മാൻ, ഫാഇസ (ഖത്തർ) എന്നിരാണ് മക്കൾ. ഷിഫാന (അബൂദബി), ഷെഹീൻ (ഖത്തർ) എന്നിവർ മരുമക്കൾ. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടിക്രമങ്ങൾക്കും വ്യാഴാഴ്ച (ഇന്ന്) അസർ നമസ്‌കാരാനന്തരം അബൂദബി ബനിയാസ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

Related Tags :
Similar Posts