< Back
UAE

UAE
അബൂദബിയിൽ വാഹനാപകടം, ഒരു കുടുംബത്തിലെ മൂന്ന് കുരുന്നുകളടക്കം നാല് മലയാളികൾ മരിച്ചു
|4 Jan 2026 10:13 PM IST
മലപ്പുറം തൃപ്പനച്ചി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്
അബൂദബി: അബൂദബിയിൽ വാഹനാപകടത്തെ തുടർന്ന് നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5), വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്റയുമാണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കൾ ഗുരുതരാവസ്ഥയിലാണ്.