< Back
UAE

UAE
ദുബൈയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
|15 Sept 2022 5:40 PM IST
150 ലേറെ പേർ ചികിത്സ തേടി
ദുബൈയിലെ സാംസ്‌കാരിക കൂട്ടായ്മയായ കല ദുബൈ സൗജന്യ മെഡിക്കൽ ക്യാമ്പും, ഡെന്റൽ ക്യാമ്പും സംഘടിപ്പിച്ചു. 150 ലേറെ പേർ ക്യാമ്പിൽ ചികിത്സ തേടി. സി.എം റിയാസ് കുറ്റിപ്പുറം ഉദ്ഘാടനം നിർവഹിച്ചു. അമീർ തലക്കശ്ശേരി അധ്യക്ഷനായി. ഷെരീഫ് കൂനമൂച്ചി നന്ദി പറഞ്ഞു. യാസ് മെഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.