< Back
UAE
ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച്   അബൂദബിയിൽ സൗജന്യ പാർക്കിങ്
UAE

ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് അബൂദബിയിൽ സൗജന്യ പാർക്കിങ്

Web Desk
|
30 Nov 2022 5:19 PM IST

ഇതേ ദിവസങ്ങളിൽ ടോൾ ഗേറ്റുകളിലൂടെയും വാഹനങ്ങൾക്ക് സൗജന്യമായി കടന്നുപോകാം

ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് അബൂദബിയിൽ സൗജന്യ പാർക്കിങ് അനുവദിച്ചു. അബൂദബിയിലെ താമസക്കാർക്ക് നാളെ മുതൽ ഡിസംബർ 5 തിങ്കളാഴ്ച രാവിലെ 7.59 വരെയാണ് സൗജന്യ പാർക്കിങ് ഉപയോഗിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്.

രാജ്യത്ത് പുതിയ വാരാന്ത്യങ്ങൾ നടപ്പിലാക്കിയതിനാൽ നിലവിൽ, ഞായറാഴ്ചകളിലെ പാർക്കിങ് അബൂദബിയിൽ സൗജന്യമാണ്. ഇതുകൂടി പരിഗണിച്ചാണ് തുടർച്ചയായി ഇത്രയും ദിവസം സൗജന്യപാർക്കിങ് അനുവദിച്ചിരിക്കുന്നത്.

കൂടാതെ ഇതേ ദിവസങ്ങളിൽ ടോൾ ഗേറ്റുകളിലൂടെയും വാഹനങ്ങൾക്ക് സൗജന്യമായി കടന്നുപോകാമെന്നും അബൂദബി മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ(ഐടിസി) അറിയിച്ചിട്ടുണ്ട്.

എന്നാൽ ഈ സൗജന്യങ്ങൾ ഉപയോഗിക്കുന്നതോടൊപ്പം, നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഐടിസി പൊതുജനങ്ങളോട് പ്രത്യേകം അഭ്യർത്ഥിക്കുന്നുണ്ട്.

ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി കസ്റ്റമർ ഹാപ്പിനസ് സെന്ററുകളുമായി 80088888 എന്ന നമ്പരിലും ഐടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റു വഴിയും ബന്ധപ്പെടാമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Similar Posts