< Back
UAE
Free parking in Dubai for Eid holidays; Metro and bus schedule announced
UAE

പെരുന്നാൾ അവധിക്ക് ദുബൈയിൽ പാർക്കിങ് സൗജന്യം; മെട്രോ, ബസ് സമയക്രമം പ്രഖ്യാപിച്ചു

Web Desk
|
18 April 2023 9:45 PM IST

ശവ്വാൽ നാല് മുതൽ പാർക്കിങ് ഫീസ് ഈടാക്കി തുടങ്ങും

ദുബൈ: പെരുന്നാൾ അവധി ദിവസങ്ങളിൽ ദുബൈയിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെയാണ് ഫീസ് നൽകാതെ പൊതുപാർക്കിങ്ങുകളിൽ വാഹനം നിർത്തിയിടാൻ കഴിയുക. പൊതുവാഹനങ്ങളുടെ സേവന സമയവും റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.

മൾട്ടിലെവർ പാർക്കിങ്ങുകൾ ഒഴികെ മറ്റെല്ലാ പാർക്കിങ് മേഖലയിലും പെരുന്നാൾ അവധി ദിവസം പാർക്കിങ് സൗജന്യമാകും. ശവ്വാൽ നാല് മുതൽ പാർക്കിങ് ഫീസ് ഈടാക്കി തുടങ്ങും. ദുബൈ മെട്രോ സർവീസുകൾ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ രാത്രി ഒന്ന് വരെ സർവീസ് നടത്തും. ഞായറാഴ്ചകളിൽ രാവിലെ എട്ട് മുതൽ രാത്രി ഒന്ന് വരെയാകും മെട്രോ സർവീസ്. ദുബൈ ട്രാം ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ആറ് മുതൽ രാത്രി ഒന്ന് വരെ സർവീസ് നടത്തും. പബ്ലിക് ബസ് സ്റ്റേഷനുകൾ രാവിലെ ആറ് മുതൽ രാത്രി ഒന്ന് വരെ പ്രവർത്തിക്കും. ഇന്റർസിറ്റി ബസുകളും മെട്രോ ഫീഡർ ബസുകളും അവധി ദിവസങ്ങളിൽ സർവീസ് നടത്തും. ആർ ടി എയുടെ കസ്റ്റമർ സർവീസ് സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ എന്നിവ പെരുന്നാൾ അവധി ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്നും ആർ.ടി.എ അറിയിച്ചു.

Similar Posts