< Back
UAE
Free public parking extended in Sharjah due to unstable weather
UAE

അസ്ഥിര കാലാവസ്ഥ: ഷാർജയിൽ സൗജന്യ പൊതു പാർക്കിങ് നീട്ടി

Web Desk
|
24 March 2026 5:02 PM IST

അടുത്ത അറിയിപ്പ് വരെ എല്ലാ പൊതു പാർക്കിങ് ഏരിയയിലും ഇളവ്

ഷാർജ: അസ്ഥിര കാലാവസ്ഥ മൂലം പൊതു പാർക്കിങ് ഫീസ് ഇളവ് അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയതായി ഷാർജ. മാർച്ച് 23 ന് നടപ്പാക്കിയ പാർക്കിങ് ഫീസ് ഇളവാണ് നീട്ടിയത്. ഷാർജ എമിറേറ്റിലെ എല്ലാ പൊതു പാർക്കിങ് ഏരിയകളിലും ഈ ഇളവ് ലഭിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. നീല ചിഹ്നങ്ങളുള്ള, സാധാരണയായി നിരക്ക് ഈടാക്കുന്ന മേഖലകൾ ഉൾപ്പെടെയാണിത്. എന്നാൽ സ്മാർട്ട് പാർക്കിങ് യാർഡുകളിൽ ഈ ഇളവ് ലഭ്യമല്ല.


ഒരു ആഴ്ച യുഎഇയിൽ അസ്ഥിര കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. വെള്ളി വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഴയുണ്ടാകുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രവചിക്കുന്നത്. ദൂരക്കാഴ്ച കുറവായിരിക്കുമ്പോഴും റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുമ്പോഴും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

Similar Posts