
ദുബൈ റൈഡ് 2025; പങ്കെടുക്കാനെത്തി മുംബൈയിൽ നിന്നുള്ള 24 സൈക്കിൾ യാത്രികർ
|സംഘത്തിൽ 16 മുതൽ 61 വയസ്സ് വരെ പ്രായമുള്ളവർ
ദുബൈ: ഈ വർഷത്തെ ദുബൈ ഫിറ്റ്നെസ് ചലഞ്ചിന്റെ ഭാഗമായി നാളെ നടക്കുന്ന ദുബൈ റൈഡ് 2025-ൽ പങ്കെടുക്കാനായി ഇന്ത്യയിൽ നിന്നുള്ള 24 സൈക്കിൾ യാത്രികൾ ദുബൈലെത്തി. മുംബൈയിലെ1,000 അംഗങ്ങളുള്ള സൈക്ലിസ്റ്റുകളുടെ ഘോഡ്ബന്ദർ ക്ലബിൽ നിന്നുള്ള അംഗങ്ങളാണ് നാളെ ശൈഖ് സായിദ് റോഡിൽ നടക്കുന്ന റൈഡിൽ പെഡൽ ചവിട്ടുക. സംഘത്തിൽ16 മുതൽ 61 വയസ്സ് വരെ പ്രായമുള്ളവരുണ്ട്. സ്ത്രീകളും ബൈപാസ് സർജറി അതിജീവിച്ച 59 വയസ്സുകാരനും ഇവരിലുണ്ട്.
ക്ലബിന്റെ അഡ്മിനിസ്ട്രേറ്റർമാരിൽ ഒരാളായ ഡോ.ഗോപാൽ സബേയാണ് ഈ സ്വപ്നയാത്രക്ക് നേതൃത്വം നൽകിയത്. 'കഴിഞ്ഞ വർഷം സാമൂഹ്യമാധ്യമത്തിൽ ഈ ഇവന്റിന്റെ വീഡിയോകൾ കണ്ട ശേഷമാണ് ഞങ്ങൾ ഈ യാത്ര പ്ലാൻ ചെയ്തത്' ഡോ.ഗോപാൽ പറയുന്നു.
സ്വദേശത്ത്, പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ലാതെ ഏത് തെരുവിലും നിങ്ങൾക്ക് സൈക്കിൾ ഓടിക്കാം. പക്ഷേ സൈക്കിൾ യാത്രികർക്ക് സുരക്ഷിതമായി സഞ്ചരിക്കാനുമുള്ള ഡെഡിക്കേറ്റഡ് സൈക്ലിംഗ് ട്രാക്കുകൾ വേണം എന്നും സ്വദേശത്തും ഇതുപോലുള്ള വികസനം കാണാനാഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘത്തെ ഇന്ത്യൻ കോൺസുലറ്റ് അഭിനന്ദിച്ചു.