< Back
UAE
Actor Suresh Gopi says that Garudhan is a legal thriller that calls for an amendment in criminal procedures
UAE

'ഗരുഢൻ' ലീഗൽ ത്രില്ലർ; പുതിയ ചിത്രത്തെക്കുറിച്ച് സുരേഷ് ഗോപി

Web Desk
|
24 Oct 2023 12:30 AM IST

'ഗരുഢൻ' നവംബർ മൂന്നിന് ഗൾഫിൽ

ദുബൈ: തന്റെ പുതിയ സിനിമ 'ഗരുഢൻ' ഇന്ത്യയിലെ ക്രിമിനൽ നടപടി ക്രമങ്ങളിൽ ഭേദഗതി ആവശ്യപ്പെടുന്ന ലീഗൽ ത്രില്ലറാണെന്ന് നടൻ സുരേഷ് ഗോപി. കോടതി കുറ്റവാളിയായി വിധിക്കുന്നത് വരെ ആരും കുറ്റക്കാരനല്ലെന്ന നിലപാടാണ് തനിക്കെന്നും സുരേഷ് ഗോപി ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നവംബർ മൂന്നിനാണ് ഗരുഢൻ ഗൾഫിലെ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടൻ സീദ്ധീഖ്, അഭിരാമി, ദിവ്യ പിള്ള, സംവിധായകൻ അരുൺ വർമ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Actor Suresh Gopi says that 'Garudhan' is a legal thriller that calls for an amendment in criminal procedures

Similar Posts