< Back
UAE

UAE
യുഎഇ ദേശീയ പതാകദിനം; കളറാക്കാൻ ഗ്ലോബൽ വില്ലേജിൽ ഡ്രോൺഷോ
|1 Nov 2025 10:16 PM IST
നവംബർ മൂന്ന് രാത്രി 8:30ന് ആകാശത്ത് മനോഹര രൂപങ്ങൾ തെളിയും
ദുബൈ: യുഎഇ ദേശീയ പതാകദിനമായ നവംബർ മൂന്ന് രാത്രി 8:30ന് ഗ്ലോബൽ വില്ലേജിൽ ഡ്രോൺഷോ പ്രദർശിപ്പിക്കും. പതാകയുൾപ്പടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളുടെ മനോഹര രൂപങ്ങൾ ആകാശത്ത് തെളിയും.
2013ലാണ് ദേശീയ പതാകദിനം ആദ്യമായി ആചരിച്ചത്. 2004-ൽ ഷെയ്ഖ് ഖലീഫ ബിൻ സുൽത്താൻ അൽ നഹ്യാൻ രാഷ്ട്രപതിയായി ഭരണം ഏറ്റെടുത്തതിന്റെ വാർഷികം അനുസ്മരിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് ആരംഭിച്ചത്.