< Back
UAE
ഓൺലൈൻ വഴി ദുബൈ ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ   ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ഇളവ്
UAE

ഓൺലൈൻ വഴി ദുബൈ ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ഇളവ്

Web Desk
|
26 Aug 2022 6:02 PM IST

ഒക്ടോബർ 25ന് പുതിയ സീസൺ ആരംഭിക്കാനിരിക്കെ, സന്ദർശകർക്കായി നിരവധി പുതിയ അനുഭവങ്ങൾ സമ്മാനിക്കാനൊരുങ്ങുകയാണ് ദുബൈ ഗ്ലോബൽ വില്ലേജ്. ഇതിന്റെ ഭാഗമായി, മൊബൈൽ ആപ്പിലോ വെബ്സൈറ്റിലോ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. 'വാല്യൂ' ടിക്കറ്റ്, 'എനി ഡേ' ടിക്കറ്റ് എന്നിങ്ങനെ രണ്ടുതരം ടിക്കറ്റുകളാണ് ഈ സീസണിലുള്ളത്.




ഈ സീസണിലെ എൻട്രി ടിക്കറ്റ് നിരക്കുകൾ 18 ദിർഹം മുതലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് 15 ദിർഹത്തിനും നേരിട്ട് ടിക്കറ്റെടുക്കുന്നവർക്ക് 20 ദിർഹത്തിനുമാണ് ലഭിച്ചിരുന്നത്.




ഈ സീസണിലും കുടുംബങ്ങൾക്കും കുട്ടികൾക്കുമടക്കം ഒട്ടനവധി വിനോദ അവസരങ്ങൾ ഒരുക്കിയിട്ടുള്ള ഗ്ലോബൽ വില്ലേജിൽ ഇത്രയും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നത് സാധാരണക്കാരായ പ്രവാസികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ് നൽകുക.

ഗ്ലോബൽ വില്ലേജിന്റെ 27ാം സീസണാണ് ഒക്ടോബർ 25ന് ആരംഭിക്കുന്നത്. നിരവധി ഇൻഫർമേഷൻ കൗണ്ടറുകൾ, നവീകരിച്ച പ്രാർത്ഥനാ മുറികൾ, എൻട്രി പോയിന്റുകളിൽ കൂടുതൽ സ്മാർട്ട് വെൻഡിങ് മെഷീനുകൾ, സന്ദർശകർക്ക് സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ലോക്കറുകൾ എന്നിവയടക്കം നിരവധി പുതിയ സവിശേഷതകളായിരിക്കും ഈ സീസണിൽ സന്ദർശകരെ കാത്തിരിക്കുന്നത്.





Similar Posts